ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ഇന്ത്യന്‍ ടീം സെമിഫൈനലില്‍

By: 600007 On: Dec 1, 2021, 5:09 PM

ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ഇന്ത്യയുടെ പുരുഷ ടീം സെമിഫൈനലില്‍ പ്രവേശിച്ചു. ഏകപക്ഷിയമായ ഒരു ഗോളിന് ബെല്‍ജിയത്തെ തകര്‍ത്താണ് ഇന്ത്യയുടെ സെമിഫൈനല്‍ പ്രവേശനം. ശാരദാ നന്ദ് തിവാരിയാണ് ഇന്ത്യയ്ക്ക് വേണ്ടി സ്‌കോര്‍ ചെയ്തത്.

ഫ്രാന്‍സിനെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ ഉദ്ഘാടന മത്സരത്തില്‍ തോല്‍വിയോടെ തുടങ്ങിയ ഇന്ത്യ കാനഡയ്ക്കും പോളണ്ടിനുമെതിരെ തുടര്‍ച്ചയായ വിജയങ്ങളോടെ തിരിച്ചുവരവ് നടത്തി. സെമിയില്‍ ഇന്ത്യ ജര്‍മ്മനിയുമായി ഏറ്റുമുട്ടും. അര്‍ജന്റീനയും ഫ്രാന്‍സും രണ്ടാം സെമിയില്‍ ഏറ്റുമുട്ടും.

Content highlight: Junior hockey world cup india beat belgium