കനത്ത മഴയെ തുടര്‍ന്ന് നോവ സ്‌കോഷ്യയില്‍ 7 മില്യണ്‍ ഡോളറിന്റെ നാശനഷ്ടം രേഖപ്പെടുത്തി. നോവ സ്‌കോഷ്യ പ്രീമിയര്‍ ടിം ഹ്യൂസ്റ്റണ്‍ ആണ് ഇക്കാര്യം അറിയിച്ചത്.
പ്രൊവിന്‍സില്‍ ചില പ്രദേശങ്ങളില്‍ 250 മില്ലിമീറ്റര്‍ മഴയാണ് ഈയാഴ്ചയില്‍ ലഭിച്ചത്. ആന്റിഗോണില്‍ നിരവധി പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. നോവ സ്‌കോഷ്യയുടെ കിഴക്കന്‍ ഭാഗങ്ങളിലും കേപ് ബ്രെട്ടണിലും 25 ഓളം റോഡുകളാണ് അടച്ചത്.
കനത്ത മഴയും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കവും വിക്ടോറയ, ഇന്‍വെര്‍നസ് കൗണ്ടികളെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്.