കാല്‍ഗരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഫേഷ്യല്‍ റെക്കഗ്നീഷന്‍ ബോര്‍ഡിംഗ് ട്രയലിന് തുടക്കമിട്ട് വെസ്റ്റ് ജെറ്റും ടെലസും. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ടുള്ള ഫേഷ്യല്‍ വെരിഫിക്കേഷന് ടെക്നോളജിയാണ് ഉപയോഗപ്പെടുത്തുന്നതെന്ന് കമ്പനികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഫെഡറല്‍ ഗവണ്മെന്റില് നിന്നുള്ള അംഗീകാരം ലഭിക്കുന്നതിനുള്ള ആദ്യപടിയാണ് ഈ ട്രയല്‍. one37 ആണ് സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്. OARO ആണ് ഡോക്യുമെന്റ് ഇന്റഗ്രിറ്റി വാലിഡേഷന്‍ നല്‍കുന്നത്. ഇത് പേഴ്സണല്‍ ഇന്‍ഫോര്‍മേഷന്‍ പ്രൊട്ടക്ഷന്‍ ആന്റ് ഇലക്ട്രോണിക് ഡോക്യുമെന്റ് ആക്ടിന് കീഴില്‍ ഡാറ്റാ പരിരക്ഷയും സ്വകാര്യത നിയന്ത്രണങ്ങളും ഉറപ്പുവരുത്തും.