ബീ.സിയില്‍ ശമ്പളത്തോടെയുള്ള പുതിയ സിക്ക് ലീവ് പ്രോഗ്രാം വരുന്നു 

By: 600007 On: Nov 25, 2021, 9:17 PM

 

ബീ.സിയില്‍ അടുത്ത വര്‍ഷം പുതിയ സിക്ക് ലീവ് പ്രോഗ്രാം പ്രാബല്യത്തില്‍ വരും. 2022 ജനുവരി 1 മുതല്‍ ആണ് ബി.സിയിൽ ശമ്പളത്തോടുകൂടിയ സിക്ക് ലീവ് ലഭ്യമാവുക എന്ന് ഗവണ്മെന്റ് ന്യൂസ് റിലീസിൽ അറിയിച്ചു. ഓരോ വര്‍ഷവും കുറഞ്ഞത്  5 സിക്ക് ലീവ് ആവും ലഭിക്കുക.

ശമ്പളത്തോടുകൂടെ സിക്ക് ലീവ് നല്‍കുന്ന കാനഡയിലെ ആദ്യത്തെ പ്രൊവിന്‍സാണ് ബീ.സി. പാർട്ട് ടൈം ജീവനക്കാർ ഉൾപ്പെടെ എംപ്ലോയ്‌മെന്റ് സ്റ്റാൻഡേർഡ് ആക്‌ട് (ഇഎസ്‌എ) പരിരക്ഷിക്കുന്ന എല്ലാ തൊഴിലാളികൾക്കും സിക്ക് ലീവ് ലഭ്യമാവും.

കോവിഡിനെ തുടർന്ന് കഴിഞ്ഞ മേയില്‍ ബി.സിയില്‍ താല്‍ക്കാലികമായി തൊഴിലാളികള്‍ക്ക് മൂന്ന് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി നല്‍കുന്ന കോവിഡ് സിക്ക് പേ പ്രോഗ്രാം നടപ്പിലാക്കിയിരുന്നു.