ഫ്രീസിങ് റെയിൻ; ആൽബെർട്ട ഹൈവേയിൽ ട്രക്കുകൾ കൂട്ടിയിടിച്ച് ഒരു മരണം

By: 600007 On: Nov 25, 2021, 8:30 PM

വ്യാഴാഴ്ച രാവിലെ ഉണ്ടായ ഫ്രീസിങ് റെയിനിനെ തുടർന്ന് ആൽബർട്ടയിലെ ഹൈവേയിൽ പൊനോക്കയ്ക്ക് സമീപം  സെമി ട്രക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. എഡ്മന്റണിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ തെക്ക് ടൗൺഷിപ്പ് റോഡ് 435-ലെ ക്രാൻഡൽ ഓവർപാസിൽ സൗത്ത് ബൗണ്ട്  ഹൈവേ 2-ൽ രാവിലെ 6:15 ഓടെയാണ് ട്രക്കുകൾ കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്.

ഫ്രീസിങ് റെയിനിനെ തുടർന്ന് ഒരു സെമി ട്രക്ക് ജാക്ക് നൈഫ് ആവുകയും പുറകെ വന്ന ട്രാക്ടർ ട്രെയിലർ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നതെന്ന് ആർസിഎംപി അറിയിച്ചു 
 കുറഞ്ഞത് എട്ടോളം ട്രക്കുകൾ അപകടത്തിൽ പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.