പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് വര്‍ധന പിന്‍വലിച്ച് റെയില്‍വേ 

By: 600007 On: Nov 25, 2021, 5:06 PM

വര്‍ധിപ്പിച്ച പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്കുകള്‍ റെയില്‍വേ പിന്‍വലിച്ചു. പുതിയ നിരക്ക് ഇന്ന് മുതല്‍ പ്രബല്യത്തിലായതായി അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരം ഡിവിഷനില്‍ പഴയ നിരക്കായ 10 രൂപ പ്രാബല്യത്തില്‍ വന്നു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കഴിഞ്ഞ ഒക്ടോബറില്‍ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് 50 രൂപയായി ഉയര്‍ത്തിയിരുന്നു. 

അതേസമയം, ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലും യാത്രക്കാര്‍ കോവിഡ് പ്രോട്ടോക്കോളുകള്‍ കൃത്യമായി പിന്തുടരണമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ശരീരിക അകലം പാലിക്കാനും മാസ്‌ക് ധരിക്കാനും യാത്രക്കാര്‍ ശ്രദ്ധിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. 

Content highlight:Railway platform ticket rate hike cancelled