വര്‍ധിപ്പിച്ച മൊബൈല്‍ നിരക്കുകള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍

By: 600007 On: Nov 25, 2021, 4:59 PM

എയര്‍ടെല്‍, വിഐ (വോഡഫോണ്‍ ഐഡിയ) എന്നീ ടെലികോം സേവന ദാതാക്കള്‍ പ്രീ പെയ്ഡ് നിരക്ക് വര്‍ധന ഇന്ന് അര്‍ധരാത്രി മുതലാണ് പ്രാബല്യത്തില്‍. 20 മുതല്‍ 25 ശതമാനം വരെയാണ് എയര്‍ടെല്ലും വിഐയും നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. വോയ്‌സ് പ്ലാനുകള്‍, അണ്‍ലിമിറ്റഡ് വോയ്‌സ് പ്ലാനുകള്‍, ഡേറ്റാ പ്ലാനുകള്‍ എന്നിവയ്‌ക്കെല്ലാം ഇത് ബാധകമാകും. 

ടെലികോം വ്യവസായത്തില്‍ നിലനില്‍ക്കുന്ന സാമ്പത്തിക പ്രയാസം പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് നിരക്കില്‍ മാറ്റം വരുത്തുന്നതെന്നാണ് കമ്പനികള്‍ അറിയിച്ചിരിക്കുന്നത്. എയര്‍ടെല്ലാണ് ആദ്യം നിരക്ക് വര്‍ധന പ്രഖ്യാപിച്ചത്. ആരംഭത്തിലെ വോയ്‌സ് പ്ലാനുകള്‍ക്ക് 25 ശതമാനം വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. അണ്‍ലിമിറ്റഡ് പ്ലാനുകള്‍ക്ക് 20 ശതമാനം വര്‍ധന ഉണ്ടായേക്കും. ഇതിന് പിന്നാലെ വൊഡാഫോന്‍ ഐഡിയയും നിരക്ക് വര്‍ധന പ്രഖ്യാപിച്ചിക്കുകയായിരുന്നു. പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ക്ക് തല്‍കാലം വര്‍ധനയില്ല. 


Content highlight:Mobile usage is expensive increased prepaid rates effective from today