ഒന്റാരിയോയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ 15 സ്‌കൂളുകള്‍ അടച്ചു. ഈ വര്‍ഷം ഇതാദ്യമായാണ് ഇത്രയധികം സ്‌കൂളുകള്‍ അടച്ചിടുന്നത്. 2020 അധ്യായന വര്‍ഷത്തില്‍ കോവിഡിനെ തുടര്‍ന്ന് ഇതേ സമയത്ത് അടച്ചുപൂട്ടിയതിലും കൂടുതല്‍ സ്‌കൂളുകളാണ് ഇത്തവണ അടച്ചത്.
പ്രൊവിന്‍സില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത 170 കോവിഡ് കേസുകളില്‍ 154 വിദ്യാര്‍ത്ഥികളും 13 സ്റ്റാഫും മറ്റ്് മൂന്ന് പേരും ഉള്‍പ്പെടുന്നു.
ഒന്റാരിയോയിലെ സ്‌കൂളുകളില്‍ ഏകദേശം 14 ശതമാനം സ്‌കൂളുകളിലും ഒരു കോവിഡ് കേസെങ്കിലും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പബ്ലിക് സ്‌കൂളുകളില്‍ 1397 പോസിറ്റീവ് കേസുകളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇത് കഴിഞ്ഞ ആഴ്ചത്തെ അപേക്ഷിച്ച് 22 ശതമാനം കൂടുതലാണ്.