ആല്‍ബെര്‍ട്ടയില്‍ രണ്ട് വയസുള്ള കുട്ടി കോവിഡ് ബാധിച്ച് മരിച്ചുവെന്ന് റിപ്പോർട്ട്. ചീഫ് മെഡിക്കല്‍ ഓഫീസറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കുട്ടിക്ക് മറ്റു രോഗങ്ങളുണ്ടായിരുന്നുവെന്നും ഇതാണ് ആരോഗ്യനില വഷളാകാന്‍ കാരണമെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
18 വയസ്സിന് താഴെയുള്ളവരുടെ മരണങ്ങള് പ്രഖ്യാപിക്കുന്ന രീതി മാറ്റുമെന്ന് പ്രൊവിന്‍സ് പ്രഖ്യാപിച്ചതിന് ശേഷം റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ സംഭവമാണ് കുട്ടിയുടെ മരണം. ഒക്ടോബറില്‍ 14 വയസുള്ള കുട്ടി കോവിഡ് ബാധിച്ച് മരിച്ചതായി തെറ്റായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ക്ഷമാപണം നടത്തിയിരുന്നു. ഇതിന് ശേഷം മരണകാരണം സംബന്ധിച്ച് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം മാത്രമാണ് പ്രൊവിന്‍സില്‍ കോവിഡ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യുന്നത്.