6/49ന്റെ ഭാഗ്യക്കുറി നറുക്കെടുപ്പില്‍ ഒന്റാരിയോയിലെ മൂന്ന് സുഹൃത്തുക്കള്‍ നേടിയത് 21 മില്യണ്‍ ഡോളര്‍. 16 വര്‍ഷമായുള്ള സൗഹൃദമാണ് ഇവര്‍ മൂന്ന് പേരും തമ്മിലുള്ളത്.
2005 മുതല്‍ ഈ സുഹൃത്തുക്കള്‍ ലോട്ടോ 6/49, ലോട്ടോ മാക്‌സ് എന്നിവ ഒരുമിച്ച് കളിക്കുന്നുണ്ട്. സെപ്തംബര്‍ 22ന് നടന്ന നറുക്കെടുപ്പില്‍ നിന്നാണ് ഇവരെ ഭാഗ്യം തേടിയെത്തിയത്. മൂവരും സംഖ്യ പങ്കിട്ടെടുക്കും.