നോവസ്‌കോഷ്യയിലെ വിക്ടോറിയയിലും ഇന്‍വെര്‍നസിലും വെള്ളപ്പൊക്കം രൂക്ഷം; വ്യാപക നാശനഷ്ടം

By: 600007 On: Nov 25, 2021, 8:31 AM

 

നോവസ്‌കോഷ്യയിലെ വിക്ടോറിയ, ഇന്‍വര്‍നെസ് കൗണ്ടികളില്‍ കനത്ത മഴയും കാറ്റും മൂലം വ്യാപക വെള്ളപ്പൊക്കം. വിക്ടോറിയ, ഇന്‍വര്‍നെസ് കൗണ്ടികളില്‍ വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പാലങ്ങളും റോഡുകളും പലയിടത്തും ഒലിച്ചുപോവുകയും തകരുകയും ചെയ്തു. 

കേപ് ബ്രെട്ടണിലെ കാബോട്ട് ട്രെയിലിന്റെ ഒരു ഭാഗം ചൊവ്വാഴ്ചത്തെ പേമാരിയില്‍ ഒലിച്ചുപോയി. 

ഏകദേശം 200 മില്ലിമീറ്റര്‍ മഴ ലഭിച്ചെന്നാണ് കണക്കുകളെന്ന് വിക്ടോറിയ കൗണ്ടി എമര്‍ജന്‍സി മാനേജ്‌മെന്റ് കോര്‍ഡിനേറ്റര്‍ പറഞ്ഞു. കാബോട്ട് ട്രെയിലിലെ ഹൈവേ തകര്‍ന്ന് ഒരു ട്രക്ക് അപകടത്തില്‍പ്പെട്ടു. ട്രക്കിന്റെ ഡ്രൈവര്‍ രക്ഷപ്പെട്ടു. 

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഇങ്കോണിഷിലെ ഡൂസറ്റ് റോഡിലെ താമസക്കാര്‍ ഒറ്റപ്പെട്ടു. 


ടാര്‍ബോട്വാലെയിലെ ഇന്റീരിയർ റോഡുകളും മാര്‍ഗരി നദിക്ക് സമീപമുള്ള ചില പ്രദേശങ്ങളും ന്യൂ ഹാവന്‍ റോഡിലെ ഒരു ഭാഗം ഉള്‍പ്പെടെ മറ്റ് കമ്മ്യൂണിറ്റികളില്‍ നിരവധി റോഡുകൾ ഒലിച്ചുപോവുകയും പാലങ്ങള്‍ക്ക് കേടുപാടുകളും സംഭവിച്ചിട്ടുണ്ട്.