ബി.സിയിലെ ഫ്രേസര്‍ വാലിയിലൂടെയുള്ള ഹൈവേ 1 വ്യാഴാഴ്ച ഗതാഗതത്തിനായി വീണ്ടും തുറക്കും

By: 600007 On: Nov 25, 2021, 4:43 AM

 

ബി.സിയലെ ഫ്രേസര്‍ വാലിയിലൂടെയുള്ള ഹൈവേ 1 വ്യാഴാഴ്ച ഗതാഗതത്തിനായി വീണ്ടും തുറക്കും. ഹൈവേ 1 വ്യാഴാഴ്ച തുറക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഗതാഗതമന്ത്രി റോബ് ഫ്‌ളെമിംഗ് പറഞ്ഞു.  കാലാവസ്ഥയെ ആശ്രയിച്ചിരിക്കും ഹൈവേ തുറക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഈ റൂട്ടില്‍ നിലവില്‍ അടിയന്തര അറ്റക്കുറ്റപ്പണികള്‍ നടക്കുകയാണ്. ഈ പ്രദേശത്തെ ജലനിരപ്പ് താഴ്ന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

ഹൈവേ 1 തുറക്കുന്നത് സംബന്ധിച്ച അറിയിപ്പ് വ്യാഴാഴ്ച പൊതുജനങ്ങള്‍ക്ക് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. രാത്രി 9 മണിയോടെ റൂട്ട് തുറക്കാന്‍ കഴിയുമെന്നാണ് കണക്കാക്കുന്നത്.