ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരന്‍

By: 600007 On: Nov 24, 2021, 5:39 PM


അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ ആറുവര്‍ഷമായി ഒന്നാംസ്ഥാനം സ്വന്തമാക്കിയിരുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ മറികടന്നാണ് ഗൗതം അദാനി അതിസമ്പന്നരുടെ പട്ടികയില്‍ ഒന്നാമത് എത്തിയത്. അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളില്‍ ഉണ്ടായ മുന്നേറ്റമാണ് ഗൗതം അദാനിക്ക് ഈ നേട്ടം സമ്മാനിച്ചത്. 

2015 മുതല്‍ മുകേഷ് അംബാനിയായിരുന്നു ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍. ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചിക അനുസരിച്ച് 9100 കോടി ഡോളറായിരുന്നു മുകേഷ് അംബാനിയുടെ ആസ്തി. ഗൗതം അദാനിയുടേത് 8800 കോടി ഡോളറായിരുന്നു. ബുധനാഴ്ച റിലയന്‍സിന്റെ ഓഹരിയില്‍ 1.72 ശതമാനത്തിന്റെ ഇടിവ്് രേഖപ്പെടുത്തിയിരുന്നു. അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിയില്‍ മുന്നേറ്റമാണ് ദൃശ്യമായത്. ഇതാണ് ഗൗതം അദാനിയുടെ ആസ്തിമൂല്യം വര്‍ധിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. അദാനി എന്റര്‍െ്രെപസസിന്റെ ഓഹരിമൂല്യത്തില്‍ മാത്രം 2.34 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയപ്പോള്‍ അദാനി പോര്‍ട്ട്‌സ് നാലുശതമാനമാണ് മുന്നേറിയത്. ഇതോടെ, ഇരുകമ്പനികളുടെയും വിപണിമൂല്യം 3.5 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.

Content highlight: Gautam Adani Surpasses Mukesh Ambani, Becomes Asia’s Richest Person