ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കോവിഡ് വാക്‌സിന് പൂര്‍ണ അംഗീകാരം നല്‍കി കാനഡ

By: 600007 On: Nov 24, 2021, 5:17 PM

 

18 വയസിന് മുകളിലുള്ളവര്‍ക്കുള്ള ജോണ്‍സണ്‍&ജോണ്‍സന്റെ ഒറ്റ ഡോസ് കോവിഡ് വാക്‌സിന് പൂര്‍ണ അംഗീകാരം നല്‍കി കാനഡ. നേരത്തെ അടിയന്തര ഉപയോഗത്തിനായിരുന്നു വാക്‌സിന് രാജ്യത്ത് അംഗീകാരം നല്‍കിയിരുന്നത്. 

മൊഡേണ, ഫൈസര്‍ വാക്‌സിനുകള്‍ക്കാണ് കാനഡയില്‍ ഇതുവരെ പൂര്‍ണ അംഗീകാരം നല്‍കിയിട്ടുള്ളത്. കഴിഞ്ഞ ആഴ്ചയില്‍ 5 മുതല്‍ 11 വയസുവരെയുള്ള കുട്ടികള്‍ക്കുള്ള ഫൈസര്‍ കോവിഡ് വാക്‌സിനും കാനഡ അംഗീകാരം നല്‍കി.  

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന് യുഎസ് ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളിലും അടിയന്തര ഉപയോഗത്തിന് അംഗീകാരം നല്‍കിയിട്ടുണ്ട്.