യുഎസിലെ തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷകളില്‍ വന്‍ കുറവ്

By: 600007 On: Nov 24, 2021, 2:14 PM

 


യുഎസില്‍ തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ കുത്തനെ കുറവ്. കഴിഞ്ഞ ആഴ്ചയിലെ കണക്കനുസരിച്ച്  അരനൂറ്റാണ്ടിലേറെയായി ഏറ്റവും താഴ്ന്ന നിലയിലാണ് തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷിക്കുന്നവരുടെ എണ്ണം. കോവിഡിനെ തുടര്‍ന്നുണ്ടായ  മാന്ദ്യത്തില്‍ നിന്ന് യുഎസ് തൊഴില്‍ വിപണി അതിവേഗം തിരിച്ചുവരുന്നതിന്റെ സൂചനയായാണ് ഇത് കണക്കാക്കുന്നത്. 

തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായുള്ള അപേക്ഷകള്‍ 71,000 മുതല്‍ 199,000 വരെയെത്തി. 1969 നവംബര്‍ പകുതിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിച്ചതിലും വളരെ വലുതാണ് ഈ ഇടിവ്.  

സാധാരണയായി വ്യാഴാഴ്ചകളിലാണ് ക്ലെയിം ഡാറ്റ പ്രസിദ്ധീകരിക്കാറുള്ളത്.എന്നാല്‍ താങ്ക്‌സ് ഗിവിംഗ് അവധിയായതിനാലാണ് ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഒരു ദിവസം നേരത്തെ ഡാറ്റ പ്രസിദ്ധീകരിച്ചത്.