കാനഡയില്‍ കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് ലഭിച്ചത് ടൊറന്റോയില്‍ നിന്നുള്ള ഒരു കൂട്ടം കുട്ടികള്‍ക്ക്. 10 കുട്ടികള്‍ക്കാണ് ആദ്യമായി വാക്‌സിന്‍ നല്‍കിയത്. ടൊറന്റോ പബ്ലിക് ഹെല്‍ത്തും ഹോസ്പിറ്റല്‍ ഫോര്‍ സിക്ക് ചില്‍ഡ്രന്‍ എന്നിവയുടെ സഹകരണത്തോടെയാണ് കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്റെ ആദ്യ ഡോസ് നല്‍കിയത്.
അഞ്ചിനും 11നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള ഫൈസര്‍-ബയോണ്‍ടെക്കിന്റെ വാക്സിന്‍ ഹെല്‍ത്ത് കാനഡ കഴിഞ്ഞാഴ്ചയാണ് അംഗീകരിച്ചത്. നിരവധി പ്രൊവിന്‍സുകള്‍ ഇതിനകം വാക്‌സിന്‍ അപ്പോയിന്റ്‌മെന്റുകള്‍ ആരംഭിച്ചുകഴിഞ്ഞു. ക്യൂബെക്കില്‍, 80,000 കുട്ടികളാണ് ബുക്കിംഗ് ആരംഭിച്ച് ആദ്യ ദിനം തന്നെ രജിസ്റ്റര്‍ ചെയ്തത്.