ടൊറന്റോയില്‍ നിന്ന് കോട്ടേജ് കണ്‍ട്രിയിലേക്കുള്ള പുതിയ ട്രെയിന്‍ റൂട്ട് പരീക്ഷിച്ച് ഒന്റാരിയോ

By: 600007 On: Nov 24, 2021, 10:20 AM



ടൊറന്റോയില്‍ നിന്ന് കോട്ടേജ് കണ്‍ട്രിയിലേക്കുള്ള പുതിയ ട്രെയിന്‍ റൂട്ട് പരീക്ഷിച്ച് ഒന്റാരിയോ. ഡൗണ്‍ടൗണ്‍ ടൊറന്റോയില്‍ നിന്ന് ആളുകള്‍ക്ക് കോട്ടേജ് കണ്‍ട്രിയിലേക്ക് യാത്ര ചെയ്യാന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ പാത.യൂണിയന്‍ സ്റ്റേഷനില്‍ നിന്ന് നോര്‍ത്ത് ബേയിലേക്കായിരുന്നു ഒന്റാരിയോ നോര്‍ത്ത്‌ലാന്റ് പരീക്ഷണയോട്ടം നടത്തിയത്.

നോര്‍ത്ത് ഈസ്‌റ്റേണ്‍ ഒന്റാരിയോയിലേക്ക് പാസഞ്ചര്‍ റെയില്‍ കൊണ്ടുവരുന്നതിനുള്ള ഡാറ്റ ശേഖരിക്കുന്നതാണ് പരീക്ഷണ ഓട്ടം നടത്തിയതെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച നടന്ന പരീക്ഷണ ഓട്ടത്തില്‍ നോര്‍ത്ത് ബേയില്‍ നിന്ന് ടൊറന്റോയിലേക്കും തിരിച്ചും ട്രെയിന്‍ യാത്ര നടത്തി. നിപ്പിസിംഗ് എംപിപി വിക് ഫെഡെലിയും, നോര്‍ത്തേണ്‍ ഒന്റാരിയോയില്‍ നിന്നുള്ള ഏഴ് മേയര്‍മാരും പരീക്ഷണയോട്ടത്തില്‍ ഭാഗമായി.

നോര്‍ത്തേണ്‍ ഒന്റാറിയോയെ ഗ്രേറ്റര്‍ ടൊറന്റോ പ്രദേശവുമായി ബന്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ട്രെയിന്‍ റൂട്ടിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ കഴിഞ്ഞ മെയില്‍ ഒന്റാരിയോ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.