ബി.സിയില്‍ യാത്രാ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് 230 ഡോളര്‍ വരെ പിഴ ഈടാക്കും. ബി.സിയില്‍ വെള്ളപ്പൊക്കം രൂക്ഷമായ ഫ്രേസര്‍ വാലിയിലേക്കും പുറത്തേക്കും യാത്ര ചെയ്യുന്നവരാണ് ശ്രദ്ധിക്കേണ്ടത്. ആളുകൾ അത്യാവശ്യങ്ങൾക്ക് മാത്രമാണ് യാത്ര ചെയ്യുന്നത് എന്ന് ഉറപ്പാക്കാൻ ഹൈവേ 99, ഹൈവേ 3, ഹൈവേ 1, ഹൈവേ 7 എന്നിവയുടെ ഭാഗങ്ങളിൽ പോലീസ് ചെക്ക്‌പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. യാത്രാ നിയന്ത്രണങ്ങൾ പാലിക്കാത്തവർക്ക് 230 ഡോളർ മുതൽ പിഴ ഈടാക്കാം എന്ന് ബിസി ഹൈവേ പട്രോൾ ചൊവ്വാഴ്ച ന്യൂസ് റിലീസിൽ അറിയിച്ചു.
വാഹനമോടിക്കുന്നവർ പുറപ്പെടുന്നതിന് മുമ്പ് ഡ്രൈവ്‌ബിസി വെബ്‌സൈറ്റ് ( Drive BC) പരിശോധിച്ച് അപ്ഡേറ്റുകൾ മനസിലാക്കാനും പോലീസ് നിർദ്ദേശിക്കുന്നു. അതോടൊപ്പം തന്നെ വാഹനത്തിൽ വിന്റർ ടയറുകളും ചെയിനുകളും ഉണ്ടെന്ന് ഉറപ്പാക്കാനും നിലവിലുള്ള ഗ്യാസ് നിയന്ത്രണങ്ങൾക്ക് അനുസൃതമായി ഇന്ധന ടാങ്ക് നിറയ്ക്കാനും ഡ്രൈവർമാരോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇതുവരെ ആര്‍സിഎംപി യാത്രാ നിയന്ത്രണ ലംഘനത്തിന് പിഴയൊന്നും ഈടാക്കിയിട്ടില്ലെന്ന് ഗതാഗത മന്ത്രി പറഞ്ഞു.