ആല്‍ബെര്‍ട്ടയില്‍ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ബുക്കിംഗ് ബുധനാഴ്ച ആരംഭിക്കും

By: 600007 On: Nov 24, 2021, 8:34 AM

 

ആല്‍ബെര്‍ട്ടയില്‍ 5 മുതല്‍ 11 വയസ് വരെയുള്ള കുട്ടികള്‍ക്കുള്ള കോവിഡ് പ്രതിരോധ വാക്‌സിന് വേണ്ടിയുള്ള ബുക്കിംഗ് ബുധനാഴ്ച രാവിലെ 8 മണിയോടെ ആരംഭിക്കും. കുട്ടികള്‍ക്കുള്ള വാക്‌സിനുകള്‍ 120 എഎച്ച്എസ്(AHS)  റാപ്പിഡ് ഫ്ലോ -ത്രൂ ക്ലിനിക്കുകളില്‍ അപ്പോയിന്റ്‌മെന്റ് വഴി മാത്രമേ ലഭ്യമാകൂ. ഫാര്‍മസികളിലോ സ്‌കൂളുകളിലോ ലഭ്യമാകില്ല.

കോവിഡിനെതിരെയുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് വാക്‌സിനെന്നും അത് വിനിയോഗിക്കണമെന്നും പ്രീമിയര്‍ ജേസണ്‍ കെന്നി പറഞ്ഞു. 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹെല്‍ത്ത് കാനഡ കുട്ടികള്‍ക്കുള്ള വാക്‌സിന് അംഗീകാരം നല്‍കിയത്. ചൊവ്വാഴ്ച ആല്‍ബര്‍ട്ടയില്‍ 394,000 ഡോസ് വാക്‌സിന്‍ എത്തിയതായി ആല്‍ബര്‍ട്ട ആരോഗ്യ മന്ത്രി ജേസണ്‍ കോപ്പിംഗ് പറഞ്ഞു.