എണ്ണവില ഉയരുന്നത് പിടിച്ചുനിര്‍ത്താന്‍ 50 മില്യണ്‍ ബാരലിന്റെ കരുതല്‍ എണ്ണ പുറത്തിറക്കാന്‍ ഉത്തരവിട്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡന്. ചൈന, ഇന്ത്യ, ജപ്പാന്, ദക്ഷിണകൊറിയ, യുകെ തുടങ്ങിയ എണ്ണ ഉപഭോഗ രാജ്യങ്ങളുമായി ചേര്‍ന്നാണ് കരുതല്‍ എണ്ണ പുറത്തിറക്കാനുള്ള യുഎസിന്റെ പദ്ധതി. യുഎസ് രണ്ടര ദിവസം ഉപയോഗിക്കുന്ന എണ്ണയാണ് ഇത്തരത്തില്‍ പുറത്തെടുക്കാന്‍ തീരുമാനിച്ചത്.
അതേസമയം യുഎസ് പ്രഖ്യാപനത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണയില്‍ വീണ്ടും എണ്ണവില ഉയര്‍ന്നു. യുഎസ് പ്രഖ്യാപനത്തിന് പിന്നാലെ വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡ് ഓയിലിന്റെ വില വീണ്ടും 77 ഡോളറിലെത്തി. ബ്രെന്റ് ക്രൂഡിന്റെ വിലയും 80 ഡോളറിലെത്തി.
കോവിഡിന് മുമ്പ് ശരാശരി 20.5 മില്യണ്‍ ബാരല്‍ എണ്ണയായിരുന്നു യുഎസ് പ്രതിദിനം ഉപയോഗിച്ചിരുന്നത്.