ആല്‍ബെര്‍ട്ടയില്‍ യാത്രാവശ്യങ്ങൾക്കനുസൃതമായി വാക്‌സിൻ റെക്കോർഡ് അപ്‌ഡേറ്റ് ചെയ്യുന്നു

By: 600007 On: Nov 24, 2021, 6:10 AM

 

കാനഡയുടെ ആഭ്യന്തര, അന്തര്‍ദേശീയ യാത്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി ആല്‍ബെര്‍ട്ടയുടെ കോവിഡ് 19 ക്യൂആര്‍ കോഡ് വാക്‌സിന്‍ റെക്കോര്‍ഡ് അപ്‌ഡേറ്റ് ചെയ്യുന്നു. പുതിയ റെക്കോര്‍ഡില്‍ മിഡില്‍ നെയിമും രണ്ട് ഔദ്യോഗിക ഭാഷകളും ഉള്‍പ്പെടുത്തും.  

യാത്ര ചെയ്യാന്‍ പ്ലാനില്ലാത്ത ആല്‍ബെര്‍ട്ടക്കാര്‍ക്കും, റെസ്ട്രിക്ഷന്‍ എക്‌സംപ്ഷന്‍ പ്രോഗ്രമിനായി യഥാര്‍ത്ഥ കോഡ് സ്വീകരിക്കുമെന്ന് പ്രൊവിന്‍സ് അറിയിച്ചു. മറ്റ് പ്രൊവിന്‍സുകളും പ്രദേശങ്ങളും നല്‍കുന്ന കോഡുകളും കനേഡിയന്‍ സായുധ സേനയുടെ രേഖകളും ആപ്പിന് സ്‌കാന്‍ ചെയ്യാനാകുമെന്നും പ്രൊവിന്‍സ് അറിയിച്ചു. 

കാനഡയ്ക്ക് പുറത്ത് വാക്‌സിനെടുത്ത അന്താരാഷ്ട്ര യാത്രക്കാര്‍ക്ക്, പാസ്‌പോര്‍ട്ട് പോലുള്ള ഐഡി കാര്‍ഡുകള്‍ക്കൊപ്പം രാജ്യത്തിന് പുറത്തുള്ള വാക്‌സിന്‍ റെക്കോര്‍ഡുകളും ഉപയോഗിക്കാന്‍ കഴിയും.