കനത്ത മഴ: നോവ സ്‌കോഷ്യയിലെ വിക്ടോറിയ കൗണ്ടിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

By: 600007 On: Nov 24, 2021, 4:23 AM

 


നോവ സ്‌കോഷ്യയിലെ വിക്ടോറിയ കൗണ്ടിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ആളുകള്‍ യാത്ര കഴിയുന്നതും ഒഴിവാക്കണമെന്നും വീടുകളില്‍ സുരക്ഷിതരായിരിക്കണമെന്നും വിക്ടോറിയ കൗണ്ടി മുന്‍സിപ്പിലാറ്റി ഫേസ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നല്‍കി.

പ്രദേശത്തെ പല റോഡുകളും ഒലിച്ചുപോകുകയോ തകരുകയോ ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. പബ്ലിക് വര്‍ക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് നിലവില്‍ റോഡുകളുടെയും പാലങ്ങളുടെയും സുരക്ഷ വിലയിരുത്തുകയാണ്.

ചൊവ്വാഴ്ച വൈകീട്ട് 6 മണി വരെ കൗണ്ടിയുടെ ചില ഭാഗങ്ങളില്‍ 174 മില്ലിമീറ്റര്‍ മഴ ലഭിച്ചു. വെള്ളപ്പൊക്കം കാരണം വിക്ടോറിയ കൗണ്ടിയിലുടനീളം നിരവധി റോഡുകള്‍ അടച്ചതായാണ് റിപ്പോര്‍ട്ട്.