ഒന്റാരിയോയിൽ ക്യാനബീസ് ഉൽപ്പന്നങ്ങൾ ഊബർ ഈറ്റ്‌സ് വഴി ഓർഡർ ചെയ്യാം

By: 600007 On: Nov 23, 2021, 8:05 PM

 

 

ഒന്റാരിയോയിൽ  ഊബർ ഈറ്റ്‌സ് വഴി ക്യാനബീസ് ഉൽപ്പന്നങ്ങളും ആക്സസറികളും ഓർഡർ ചെയ്യാം. തിങ്കളാഴ്ച മുതൽ, ക്യാനബീസ് അല്ലെങ്കിൽ സ്മോക്കിംഗ് ആക്‌സസറികൾ തേടുന്ന ഉപഭോക്താക്കൾക്ക് ഒന്റാരിയോയിലെ ക്യാനബീസ് റീട്ടെയിലറായ ടോക്കിയോ സ്മോക്ക് വഴിയാണ് ഊബർ ഈറ്റ്‌സ് ക്യാനബീസ് ഉല്പന്നങ്ങളുടെ സേവനം നൽകുന്നത്. നിലവിൽ പിക്ക് അപ്പ് മാത്രമേ ലഭ്യമാവുകയുള്ളു.  നിയമപരമായി ക്യാനബീസ് ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള പ്രായ പരിധി ഉള്ളവർക്ക് ഊബർ ഈറ്റ്‌സ് ആപ്പ് വഴി ഉല്പന്നങ്ങൾ ഓർഡർ ചെയ്യുവുന്നതാണെന്ന് ഊബർ ന്യൂസ് റിലീസിൽ അറിയിച്ചു.