ടൊറന്റോ ലൈബ്രറി കാര്‍ഡുള്ളവര്‍ക്ക് മ്യൂസിയങ്ങളിലേക്കും സാംസ്‌കാരിക കേന്ദ്രങ്ങളിലേക്കും സൗജന്യ പ്രവേശനം

By: 600007 On: Nov 23, 2021, 7:06 PM


ടൊറന്റോ ലൈബ്രറി കാര്‍ഡുള്ളവര്‍ക്ക് ശനിയാഴ്ച മുതല്‍ മ്യൂസിയങ്ങളിലേക്കും സാംസ്‌കാരിക കേന്ദ്രങ്ങളിലേക്കും പ്രവേശനം സൗജന്യമായിരിക്കും. ലൈബ്രറി കാര്‍ഡുള്ളവര്‍ക്ക് ഓരോ ആഴ്ചയും ഒരാള്‍ക്ക് ഒരു പാസ് അനുവദിക്കും. ഓരോ കേന്ദ്രങ്ങളിലും പ്രവേശനത്തിന് അനുമതിയുള്ള ആളുകളുടെ എണ്ണത്തില്‍ വ്യത്യാസമുണ്ട്. സാധാരണയായി ഓരോ പാസിലും രണ്ട് മുതിര്‍ന്നവര്‍ക്കും രണ്ട് കുട്ടികള്‍ക്കുമാണ് അനുമതിയുള്ളത്. 

എല്ലാ ടൊറന്റോ പബ്ലിക് ലൈബ്രറി ബ്രാഞ്ചുകളും ഈ പരിപാടിയില്‍ ഭാഗമാകുന്നുണ്ട്. എന്നാല്‍ ചില വേദികളിലേക്കുള്ള പാസുകള്‍ പ്രത്യേക ബ്രാഞ്ചുകള്‍ക്ക് മാത്രമേ ലഭ്യമാകൂ. ആര്‍ട്ട് ഗ്യാലറി ഓഫ് ഒന്റാരിയോ,ടെക്‌സ്‌റ്റൈല്‍ മ്യൂസിയം ഓഫ് കാനഡ, ടൊറന്റോ ഹിസ്റ്ററി മ്യൂസിയങ്ങള്‍, കോള്‍ബോണ്‍ ലോഡ്ജ്, ഹൈപാര്‍ക്ക് , ഫോര്‍ട്ട് യോര്‍ക്ക് നാഷണല്‍ ഹിസ്‌റ്റോറിക് സൈറ്റ്, ഗിബ്‌സണ്‍ ഹൗസ് മ്യൂസിയം, മക്കെന്‍സി ഹൗസ്, മാര്‍ക്കറ്റ് ഗ്യാലറി, മോണ്ട്‌ഗോമറി ഇന്‍ സ്‌കാബോറോ ഹിസ്‌റ്റോറിക്കല്‍ മ്യൂസിയം, സ്പാഡിന മ്യൂസിയം, ടോഡ്‌മോര്‍ഡന്‍ മില്‍സ് ഹെരിറ്റേജ് സൈറ്റ് എന്നിവടങ്ങളിലേക്കുള്ള പ്രവേശന പാസ്സ് എല്ലാ ലൈബ്രറി ബ്രാഞ്ചുകളിലും ലഭ്യമാണ്. 

കൂടുതൽ വിവരങ്ങൾ https://www.torontopubliclibrary.ca/museum-arts-passes/ എന്ന ലിങ്കിൽ ലഭ്യമാണ്