പൊതുമരാമത്ത് പ്രവൃത്തികളുടെ ഡിഎല്‍പി ഇനി വെബ്‌സെറ്റില്‍

By: 600007 On: Nov 23, 2021, 6:16 PM

പൊതുമരാമത്ത് പ്രവൃത്തികളുടെ ന്യൂനത പരിഹരിക്കുന്നതിനുള്ള കാലയളവ് (ഡിഫക്ട് ലയബിലിറ്റി പീരീഡ്, ഡിഎല്‍പി) ഇനി വെബ്‌സൈറ്റില്‍  പ്രസിദ്ധപ്പെടുത്തും. ഇതിന്റെ ഉദ്ഘാടനം ബുധന്‍ വൈകിട്ട് നാലിന് മാസ്‌കറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ നടന്‍ ഇന്ദ്രന്‍സ് നിര്‍വഹിക്കും. പൊതുമരാമത്ത്മന്ത്രി പി എ മുഹമ്മദ് റിയാസ് പങ്കെടുക്കും.

ഡിഎല്‍ പിരീഡിലുള്ള പ്രവൃത്തി, കരാറുകാരന്‍, കരാറുകാരന്റെ ഫോണ്‍ നമ്പര്‍ എന്നിവ സൈറ്റില്‍ ഉണ്ടാകും. ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍, ഉദ്യോഗസ്ഥന്റെ ഫോണ്‍ നമ്പര്‍ എന്നിവയും ലഭ്യമാക്കും. ഡിഎല്‍ പിരീഡിലുള്ള പ്രവൃത്തി, കരാറുകാരന്‍, കരാറുകാരന്റെ ഫോണ്‍ നമ്പര്‍ എന്നിവ സൈറ്റില്‍ ഉണ്ടാകും. ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍, ഉദ്യോഗസ്ഥന്റെ ഫോണ്‍ നമ്പര്‍ എന്നിവയും ലഭ്യമാക്കും. കാലയളവിനിടെ പ്രവൃത്തികളില്‍ അപാകത ശ്രദ്ധയില്‍പ്പെട്ടാല്‍ കരാറുകാരനെയോ ഉദ്യോഗസ്ഥനെയോ ജനങ്ങള്‍ക്ക് അറിയിക്കാം. ഡി എല്‍ പി സമയക്രമവും പ്രവൃത്തിക്കൊപ്പം ചേര്‍ക്കും. രണ്ടാംഘട്ടമായി ഡി എല്‍ പിരീഡിലുള്ള പ്രവൃത്തികളുടെ വിശദാംശങ്ങള്‍ അതത് സ്ഥലങ്ങളില്‍ ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും.

Content highlight: PWD worsk dlp website