പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ഇടപാടുകള്‍ തടസ്സപ്പെടും; മുന്നറിയിപ്പുമായി എസ്ബിഐ

By: 600007 On: Nov 23, 2021, 6:05 PM

പാന്‍ ആധാറുമായി ഉടനെ ബന്ധിപ്പിക്കണമെന്ന് എസ്ബിഐ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. പാന്‍ അസാധുവായാല്‍ ബാങ്ക് ഇടപാടുകള്‍ തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്ന് ബാങ്ക് മുന്നറിയിപ്പ് നല്‍കി. നിലവില്‍ പാന്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തിയതി 2022 മാര്‍ച്ച് 31 ആണ്. കഴിഞ്ഞ സെപ്റ്റംബറിലാണ് ഒടുവില്‍ ആറുമാസത്തേയ്ക്കുകൂടി സമയം നീട്ടി നല്‍കിയത്. എസ്എംഎസ് വഴിയോ ആദായനികുതി വകുപ്പിന്റെ വെബ്‌സൈറ്റ് വഴിയോ പാന്‍ ആധാറുമായി ലിങ്ക്‌ചെയ്യാം.

ആധാന്‍ പാന്‍ ലിങ്ക് ചെയ്യാന്‍

www.incometax.gov.inഎന്ന സൈറ്റ് തുറക്കുക.
our services ല്‍ ക്ലിക്ക് ചെയ്യുക.
പാന്‍, ആധാര്‍ വിവരങ്ങള്‍ നല്‍കുക.
മൊബൈല്‍ നമ്പര്‍ നല്‍കുക.
ആധാര്‍ വിവരങ്ങള്‍ വാലിഡേറ്റ് ചെയ്യുന്നതിന് I agree യില്‍ ക്ലിക്ക് ചെയ്യുക.
ലിങ്ക് ആധാറില്‍ ക്ലിക്ക് ചെയ്യുക.
ബന്ധിപ്പിച്ചോയെന്ന് പരിശോധിക്കാം

എസ്എംഎസ് വഴി ലിങ്ക് ചെയ്യുന്നതിന്, UIDPAN(space)<12അക്ക ആധാര്‍ നമ്പര്‍>(space)<10അക്ക PAN>എന്ന് ടൈപ്പ് ചെയ്ത് 567678 അല്ലെങ്കില്‍ 56161 എന്ന നമ്പറിലേക്ക് അയയ്ക്കുക. സന്ദേശം അയച്ചുകഴിഞ്ഞാല്‍, പാന്‍ ആധാറുമായി ലിങ്ക് ചെയ്യും.

പുതിയ ആദായ നികുതി പോര്‍ട്ടല്‍വഴി പാന്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ ലിങ്ക് ആധാര്‍ സ്റ്റാറ്റസ്ല്‍ ക്ലിക്ക് ചെയ്യുക. പാന്‍, ആധാര്‍ വിവരങ്ങള്‍ നല്‍കിയാല്‍ മതി. എസ്എംഎസ് വഴിയും പരിശോധിക്കാം. 12 അക്ക ആധാര്‍ നമ്പര്‍, 10 അക്ക പാന്‍ നമ്പര്‍ എന്നിവ ടൈപ്പ് ചെയ്യുക. രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍നിന്ന് 567678 അല്ലെങ്കില്‍ 56161 നമ്പറിലേക്ക് അയക്കുക. മറുപടി ലഭിക്കും. 


Content highlight: Link PAN with Aadhaar for seamless banking services