കനത്തമഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നാലു ഷട്ടറുകള്‍ കൂടി തുറന്നു; പെരിയാര്‍ തീരത്ത് ജാഗ്രതാനിര്‍ദേശം

By: 600007 On: Nov 23, 2021, 5:50 PM

ഇടുക്കി മലയോര മേഖലയില്‍ കനത്തമഴ തുടരുന്ന പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. ജലനിരപ്പ് 141.55 അടിയായി ഉയര്‍ന്നതോടെ തമിഴ്‌നാട് നാലു ഷട്ടറുകള്‍ കൂടി തുറന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.

ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ, ഇന്ന് രാവിലെ എട്ടിന് സ്പില്‍വേയിലെ ഒരു ഷട്ടര്‍ തുറന്നിരുന്നു. ഇതിന് പുറമേയാണ് നാലു ഷട്ടറുകള്‍ കൂടി തുറന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്നത്. 30 സെന്റിമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. ആകെ 2000 ഘനയടി വെള്ളമാണ് പുറത്തുവിടുന്നത്.

Content highlight: Heavy rains in idukki four more shutters of mullaperiyar dam opened