ആല്‍ബെര്‍ട്ടയുടെ പുതിയ സെനറ്ററായി ബാന്‍ഫ് മുന്‍ മേയര്‍ സ്ഥാനമേറ്റു

By: 600007 On: Nov 23, 2021, 12:28 PM

 

ആല്‍ബെര്‍ട്ടയുടെ പുതിയ സെനറ്ററായി ബാന്‍ഫ് മുന്‍ മേയര്‍ കാരന്‍ സോറന്‍സെന്‍ അധികാരമേറ്റു. ഓട്ടവയില്‍ തിങ്കളാഴ്ച നടന്ന ചടങ്ങില്‍ സോറന്‍സനൊപ്പം മറ്റ് 8 കനേഡിയന്‍ സെനറ്റര്‍മാരും സത്യപ്രതിജ്ഞ ചെയ്തു. 

2004ലാണ് സോറന്‍സെന്‍ ബാന്‍ഫ് ടൗണ്‍ കൗണ്‍സിലിലേക്ക്  ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. ആറ് വര്‍ഷം കൗണ്‍സിലറായും പിന്നീട് 11 വര്‍ഷം മേയറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.