ബി.സിയിലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ആല്‍ബെര്‍ട്ടയിലെ റസ്റ്റോറന്റുകളിലും ഗ്രോസറി സ്‌റ്റോറുകളിലും സാധനങ്ങള്‍ക്ക് ക്ഷാമമുള്ളതായി റിപ്പോര്‍ട്ട്. പല പ്രധാന റോഡുകളും അടച്ചിട്ടതിനെ തുടര്‍ന്ന് സാധനങ്ങളുടെ വിതരണം തടസപ്പെട്ടതാണ് ഇതിന് കാരണം.
ലെറ്റിയൂസ്, പെപ്പര്‍, തുടങ്ങി പല ഉല്‍പ്പന്നങ്ങളും ലഭ്യമാകുന്നില്ല. വരും ആഴ്ചകളില്‍ കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നതിനാല്‍, പ്രതിസന്ധി കൂടാനും സാധ്യതയുണ്ടെന്നാണ് വിവരം.
നേരത്തെയും സമാനമായി കാനഡയില്‍ ബിസിനസുകള്‍ക്ക് സപ്ലൈ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. 2017ല്‍ ഫ്‌ളോറിഡയിലുണ്ടായ ഇര്‍മ ചുഴലിക്കാറ്റിനെ തുടര്‍ന്ന് തക്കാളി ക്ഷാമം നേരിട്ടിരുന്നു.