16.5 മില്യണ്‍ ഡോളര്‍ ലോട്ടറി സ്വന്തമാക്കി ആല്‍ബെര്‍ട്ട സ്വദേശിനി

By: 600007 On: Nov 23, 2021, 9:30 AM

 

 

ലോട്ടോ 6/49ന്റെ നവംബര്‍ 10ന് നടന്ന ഭാഗ്യക്കുറി നടുക്കെടുപ്പില്‍ ആല്‍ബെര്‍ട്ട സ്വദേശിനി വിജയിയായി. എഡ്‌മന്റൻ നിവാസി സഗിറ്റ നാരായണ്‍ ആണ് ആ ഭാഗ്യശാലി.  16,511,291.40 ഡോളറാണ് സമ്മാനത്തുക. 

എഡ്മണ്ടനിലെ 11839 കിംഗ്‌സ് വേ അവന്യൂവിലുള്ള കനേഡിയന്‍ ടയര്‍ ഗ്യാസ് ബാറില്‍ നിന്നാണ് സഗിറ്റ ടിക്കറ്റെടുത്തത്. 

ഈ വര്‍ഷം 1 മില്യണിലധികം ലോട്ടറി സമ്മാനമായി ലഭിച്ച 54-ാമത്തെ ആല്‍ബെര്‍ട്ട സ്വദേശിയും പത്താമത്തെ എഡ്മണ്ടന്‍ സ്വദേശിയുമാണ് സഗിറ്റ.  2, 7, 18, 19, 23, 25 എന്നിവയാണ് സഗിറ്റ നേടിയ ആറ് പ്രധാന നറുക്കെടുപ്പ് നമ്പറുകള്‍.