യുഎസില്‍ ഞായറാഴ്ച ക്രിസ്മസ് പരേഡിലേക്ക് ഒരു എസ്‌യുവി കാര്‍ പാഞ്ഞുകയറി അഞ്ച് പേര്‍ മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റു. യുഎസിലെ വിസ്‌കോന്‍സിലാണ് സംഭവം. വാഹനം ഓടിച്ചയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിനിടയാക്കിയ എസ്‌യുവി കാറും പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. അമിതവേഗതയിലെത്തിയ കാര്‍ ബാരിക്കേഡ് തകര്‍ത്ത് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.