മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താമെന്ന് സുപ്രീം കോടതി

By: 600007 On: Nov 22, 2021, 6:11 PM

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കേന്ദ്ര ജല കമ്മീഷന്‍ അംഗീകരിച്ച റൂള്‍ കര്‍വ് പ്രകാരം നിലനിര്‍ത്തണമെന്ന ഇടക്കാല ഉത്തരവ് തുടരാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നവംബര്‍ 30 ന് തലനിരപ്പ് 142 അടിയായി തമിഴ്‌നാടിന് ഉയര്‍ത്താം. 

കേസില്‍ അന്തിമ തീരുമാനമുണ്ടാകുന്നതു വരെ ഉത്തരവ് തുടരാം. നിലവില്‍ വിശദമായി പരിഗണിക്കുന്ന മറ്റ് രണ്ട് കേസുകളുടെ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായ ശേഷം മുല്ലപ്പെരിയാര്‍ ഹര്‍ജികള്‍ കേള്‍ക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഡിസംബര്‍ 10 നാണ് ഹര്‍ജികള്‍ പരിഗണിക്കുക. ചോര്‍ച്ച സംബന്ധിച്ച റിപ്പോര്‍ട്ട് കേരളത്തിന് കൈമാറിയിട്ടുണ്ടെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 

Content Highlights: rule curve for mullaperiyar dam, Supreme Court