സൗദിയില്‍ പകര്‍ച്ചപ്പനി കൂടുമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് 

By: 600007 On: Nov 22, 2021, 5:47 PM

സൗദി അറേബ്യയില്‍ പകര്‍ച്ചപ്പനി കൂടുമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സുരക്ഷ കണക്കിലെടുത്ത് പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ സ്വദേശികളോടും വിദേശികളോടും മന്ത്രാലയം ആഹ്വാനം ചെയ്തു. ഇതിനകം അമ്പത് ലക്ഷത്തിലേറെ പേര്‍ പ്രതിരോധ കുത്തിവെപ്പെടുത്തിട്ടുണ്ട്. പകര്‍ച്ചപ്പനി വ്യത്യസ്ഥ രീതിയിലായിരിക്കും ആളുകളെ ബാധിക്കുക. അണുബാധയുണ്ടായാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരും. 

നിലവില്‍ മറ്റു ആരോഗ്യ പ്രയാസമുള്ളവര്‍ക്ക് മരണം വരെ സംഭവിക്കുവാനും സാധ്യതയുണ്ട്. ആരോഗ്യമുളളവരും ജാഗ്രത പാലിക്കണം. കോവിഡ് മുന്‍കരുതല്‍ നടപടികള്‍ ലഘൂകരിച്ചതിനാല്‍ പകര്‍ച്ചപ്പനി വര്‍ധിക്കാനിടയുണ്ടെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി പറഞ്ഞു. കാലാവസ്ഥ മാറ്റവും പകര്‍ച്ചപനി വര്‍ധിക്കാന്‍ കാരണമായേക്കും. ഡിസംബര്‍ ഏഴ് മുതല്‍ മൂന്ന് മാസം രാജ്യത്ത് ശൈത്യകാലമാണ്. അതിനാല്‍ മുഴുവന്‍ പൗരന്മാരോടും താമസക്കാരോടും ഇന്‍ഫ്‌ളുവന്‍സ പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാന്‍ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. 

Content Highlights: ministry of health warns of outbreak in saudi arabia