വെള്ളപ്പൊക്കം ദുരിതം വിതച്ച ബ്രിട്ടീഷ് കൊളംബിയയില്‍ വീണ്ടും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഇത്തവണ നോർത്ത് കോസ്റ്റിനെയാവും ബാധിക്കുകയെന്നാണ് മുന്നറിയിപ്പ്. കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് പ്രൊവിന്‍ഷ്യല്‍ ഗവണ്‍മെന്റ് മുന്നറിയിപ്പ് നല്‍കി.
ഞായറാഴ്ച രാവിലെ അപ്ഡേറ്റ് ചെയ്ത മുന്നറിയിപ്പില്‍, പ്രദേശത്തിന്റെ ഉള്‍നാടന്‍ ഭാഗങ്ങളില്‍ കനത്ത മഞ്ഞുവീഴ്ച ഉള്‍പ്പെടെ, അപകടകരമായ ശൈത്യകാലാവസ്ഥയെക്കുറിച്ച് എന്‍വിയോണ്‍മെന്റ് കാനഡ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചൂട് കൂടുന്നതിനനുസരിച്ച് മഞ്ഞ് കനത്ത മഴയായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഴയ്ക്ക് പുറമേ, മഞ്ഞ് ഉരുകുന്നതും വെള്ളപ്പൊക്കത്തിന് കാരണമാകാന്‍ സാധ്യതയുണ്ടെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ശക്തമായ മഴ കാരണം ചില സ്ഥലങ്ങളില്‍ നൂറ് മില്ലിമീറ്റര്‍ വരെ മഴ പെയ്യുമെന്നും താഴ്ന്ന പ്രദേശങ്ങളില്‍ വീണ്ടും വെള്ളപ്പൊക്കത്തിന് സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.