കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്റെ ആദ്യ ബാച്ച് കാനഡയിലെത്തി

By: 600007 On: Nov 22, 2021, 8:53 AM

കുട്ടികള്‍ക്കായുള്ള കോവിഡ് പ്രതിരോധ വാക്‌സിന്റെ ആദ്യ ബാച്ച് ഞായറാഴ്ച കാനഡയിലെത്തി. കുട്ടികള്‍ക്കുള്ള ആയിരക്കണക്കിന് ഡോസുമായി വിമാനം ഹാമില്‍ടണ്‍ വിമാനത്താവളത്തിലാണ് എത്തിച്ചേര്‍ന്നത്. 5 മുതല്‍ 11 വയസ് വരെയുള്ള കുട്ടികള്‍ക്കുള്ളാണ് വാക്‌സിന്റെ ആദ്യ ബാച്ചാണ് എത്തിയത്.

ഫൈസര്‍-ബയോൺടെക്കിന്റെ  വാക്സിന്റെ കുട്ടികൾക്കായുള്ള വാക്‌സിന് ഹെൽത്ത് കാനഡ അനുമതി നൽകിയിരുന്നു. 

2.9 ദശലക്ഷം ഡോസുകള്‍ വാരാന്ത്യത്തില്‍ എത്തുമെന്നും 5 മുതല്‍ 11 വയസ് വരെയുള്ള എല്ലാ കുട്ടികള്‍ക്കുമുള്ള ആദ്യ ഡോസിന് ആവശ്യമായ വാക്‌സിന്‍ ആദ്യ ബാച്ചില്‍ തന്നെയുണ്ടെന്നും ഗവണ്‍മെന്റ് വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു.