ആല്‍ബല്‍ട്ടയില്‍ 10 ശതമാനത്തോളം കോവിഡ് പ്രതിരോധ വാക്‌സിന്‍ പാഴായിപോകുകയോ കാലാവധി കഴിയുകയോ ചെയ്തതായി റിപ്പോർട്ടുകൾ. 7.8 മില്യണ്‍ ഡോസ് വാക്‌സിനാണ് ആല്‍ബര്‍ട്ടയ്ക്ക് ലഭിച്ചിരുന്നത്.
കാനഡയിലെ 67 ദശലക്ഷം ഡോസ് അധികാരപരിധിയില്‍ ഏകദേശം 1,016,669 ഡോസുകള്‍ ലഭിച്ചുവെന്ന് കനേഡിയന്‍ പ്രസ് നടത്തിയ സര്‍വേ സൂചിപ്പിക്കുന്നു. ഏകദേശം 2.6 ശതമാനം വാക്‌സിന്‍ ആര്‍ക്കും ഉപകാരപ്പെട്ടില്ലെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.
ആല്‍ബര്‍ട്ടയാണ് വാക്‌സിന്‍ പാഴാവുന്നതിൽ ഏറ്റവും മുന്നിലെന്നാണ് സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. നോവ സ്‌കോഷ്യയയാണ് ഏറ്റവും കുറച്ച് വാക്‌സിന്‍ പാഴാവുന്ന പ്രദേശം. 0.3 ശതമാനം. എന്നാല്‍ വാക്‌സിന്‍ പാഴാക്കിയത് സംബന്ധിച്ചോ കാലാവധി കഴിഞ്ഞതിനെ കുറിച്ചോ ഉള്ള വിവരങ്ങള്‍ ഒന്റാരിയോ നല്‍കിയിട്ടില്ല.
ആല്‍ബര്‍ട്ടയ്ക്ക് 5.5 ദശലക്ഷത്തിലധികം ഫൈസര്‍/ബയോൺടെക്ക് , 1.9 ദശലക്ഷം മോഡേണ, 316,300 ആസ്ട്രസെനെക്ക, 5,000 ജാന്‍സെന്‍ വാക്‌സിനുകളാണ് ലഭിച്ചത്. അതേസമയം അടുത്താഴ്ചയോടെ ആല്‍ബര്‍ട്ടയില്‍ 5 മുതല്‍ 11 വയസുവരെയുള്ള കുട്ടികളുടെ വാക്‌സിനേഷന്‍് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.