ബി.സി ഹൈവേ 99 മണ്ണിടിച്ചിലിൽ; നാല് മൃതദേഹങ്ങൾ കണ്ടെടുത്തു

By: 600007 On: Nov 20, 2021, 9:06 PM

ബിസിയിലെ ലില്ലൂറ്റിന് സമീപമുള്ള ഹൈവേ 99-ൽ തിങ്കളാഴ്ച മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് നിന്ന് നാല് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു .ബി.സി. സെർച്ച് ആൻഡ് റെസ്ക്യൂ ടീം ബുധനാഴ്ച ഒരു മൃതദേഹവും വ്യാഴാഴ്ച രണ്ട് മൃതദേഹങ്ങളും കണ്ടെടുത്തതായി കൊറോണേഴ്‌സ് സർവീസ് അറിയിച്ചു. കാണാതായ അഞ്ചാമത്തെ ആളെ കണ്ടെത്താനുള്ള ശ്രമങ്ങൾ വെള്ളിയാഴ്ച വരെ തുടർന്നുവെങ്കിലും വിജയിച്ചില്ല. തിരച്ചിൽ താൽക്കാലികമായി നിർത്തിവച്ചതായി ശനിയാഴ്ച അധികൃതർ സ്ഥിരീകരിച്ചു. ഈ ആഴ്ച ആദ്യം കാണാതായ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയിരുന്നു.  

Click here to follow us on Facebook