ആമസോണ്‍ പ്രൈമിലെ വീഡിയോകള്‍ ഷെയര്‍ ചെയ്യാവുന്ന ഫീച്ചര്‍ വരുന്നു

By: 600007 On: Nov 20, 2021, 6:49 PM

ആമസോണ്‍ പ്രൈമില്‍ 30 സെക്കന്‍ഡ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ ഷെയര്‍ ചെയ്യാം. നിലവില്‍ ചില പരിപാടികളില്‍ മാത്രമായിരിക്കും ഈ ഫീച്ചര്‍ ലഭ്യമാകുക. ഐഒഎസ് ഉപകരണങ്ങളില്‍ മാത്രമേ ഫീച്ചര്‍ ലഭിക്കൂ. 

ഒരു സീരീസിന്റെ വീഡിയോയുടെ മറ്റ് കണ്‍ട്രോളുകള്‍ക്കൊപ്പം ഷെയര്‍ ക്ലിപ്പ് ടൂളും കാണാം. ഇതില്‍ ക്ലിക്ക് ചെയ്താല്‍ 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പ് നിര്‍മ്മിക്കപ്പെടും. ഇത് പങ്കുവെയ്ക്കാനാകും.

ആപ്പിളിന്റെ ബില്‍റ്റ് ഇന്‍ ഷെയറിംഗ് ഫീച്ചര്‍ ഉപയോഗിച്ച് ഐ മെസേജ് വഴിയോ മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലോ വീഡിയോ പങ്കുവെക്കാം. ആദ്യമായാണ് ഒരു ഒടിടി പ്ലാറ്റ്‌ഫോം ഇത്തരമൊരു ഫീച്ചര്‍ അവതരിപ്പിക്കുന്നത്. പ്രൈമിലെ സിനിമയിലെ രംഗങ്ങള്‍ ഇത്തരത്തില്‍ ഷെയര്‍ ചെയ്യാനാകില്ല. ദി വൈല്‍ഡ്‌സ്, ഇന്‍വിസിബിള്‍, ഫെയര്‍ ഫാക്‌സ് പോലുള്ള പരിപാടികളുടെ രംഗങ്ങളാണ് ഷെയര്‍ ചെയ്യാനാകുക.

Content Highlights: amazon prime introduces video clip sharing feature