നിയമങ്ങളും സ്വദേശിവല്‍ക്കരണവും ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി
സൗദിയില്‍ ആയിരത്തിലധികം വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന. റിയാദില്‍ 24 സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നോട്ടീസ് നല്‍കി.
രണ്ടു ദിവസത്തിനിടെ 1,140 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഇതില്‍ 168 തൊഴില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തി. റിയാദിലും പ്രവിശ്യയിലെ മറ്റു നഗരങ്ങളിലും പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളിലും പരിശോധനകള്‍ തുടരും.
ബിനാമി ബിസിനസ് സംശയിച്ചും സ്ഥാപനങ്ങളില്‍ മദീന വാണിജ്യ മന്ത്രാലയ ശാഖക്കു കീഴില്‍ രൂപീകരിച്ച സംയുക്ത സംഘം പരിശോധന നടത്തുന്നുണ്ട്.
Content Highlights: extensive inspection in saudi commercial outlets