കേരളത്തില്‍ സിഎഫ്എല്‍ടിസികള്‍ നിര്‍ത്തലാക്കുന്നു

By: 600007 On: Nov 20, 2021, 1:19 PM

 

കേരളത്തില്‍ സിഎഫ്എല്‍ടിസി, സിഎസ്എല്‍ടിസി എന്നീ കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ ആവശ്യമെങ്കില്‍ മാത്രം നില നിര്‍ത്തിയാല്‍ മതിയെന്ന് കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. രണ്ടാം ഡോസ് വാക്‌സിനേഷന്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാന്‍ കാലാവധിയായവരുടെ വിവരം ശേഖരിച്ച് വാക്‌സിന്‍ നല്‍കാനുള്ള സംവിധാനമൊരുക്കണം. 

ജില്ലാ കലക്ടര്‍മാര്‍, ജില്ലാ ചുമലയുള്ള മന്ത്രിമാര്‍ എന്നിവര്‍ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളെ വിളിച്ച് ഇക്കാര്യം ബോധ്യപ്പെടുത്തണം. വാര്‍ഡ് തല സമിതികളും മറ്റ് വകുപ്പുകളും ചേര്‍ന്ന് വേഗത്തില്‍ വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കണം. സ്‌കൂളുകളില്‍ കോവിഡ് ബാധ ഉണ്ടായാല്‍ പ്രത്യേകം ശ്രദ്ധിക്കാനും കോവിഡ് ധനസഹായ വിതരണം പെട്ടെന്ന് പൂര്‍ത്തീകരിക്കാനും മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദ്ദേശിച്ചു.


Content Highlights: kerala to stop cfltcs