പമ്പാ ഡാം തുറന്നു; ശബരിമല തീര്‍ഥാടകര്‍ക്ക് ജാഗ്രതാ നിര്‍ദേശം

By: 600007 On: Nov 20, 2021, 1:09 PM

പമ്പ ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നത്. പമ്പാ നദിയില്‍ 15 സെന്റിമീറ്റര്‍ വരെ ജലനിരപ്പ് ഉയര്‍ന്നേക്കും. ഇതേ തുടര്‍ന്ന് ശബരിമല തീര്‍ത്ഥാടകര്‍ക്കും നദീതീരത്തുള്ളവര്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. പമ്പ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. 

റിസര്‍വോയറിലെ ജലനിരപ്പ് 984.50 മീറ്റര്‍ എത്തി ചേര്‍ന്നതിനെ തുടര്‍ന്നാണ് കെഎസ്ഇബി സുരക്ഷാ വിഭാഗം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ആറു മണിക്കൂറിനുള്ളില്‍ ജലനിരപ്പ് റെഡ് അലര്‍ട്ട് ലെവലില്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ ആവശ്യമെങ്കില്‍ അധിക ജലം സ്പില്‍വേയിലൂടെ ഒഴുക്കിക്കളയുമെന്ന് ജില്ലാ കലക്ടര്‍ ദിവ്യ എസ്. അയ്യര്‍ അറിയിച്ചു. 

Content Highlights: pampa dam opened