ആപ്പിളിനെ പിന്തള്ളി ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായി മൈക്രോസോഫ്റ്റ് 

By: 600007 On: Nov 20, 2021, 12:50 PM

ആപ്പിളിനെ പിന്നിലാക്കി ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായി മൈക്രോസോഫ്റ്റ്. 2.49 ട്രില്ല്യന്‍ ഡോളറാണ് മൈക്രോസോഫ്റ്റിന്റെ ഇപ്പോഴത്തെ വിപണി മൂല്യം. ആപ്പിള്‍ കമ്പനിയുടെ ഇപ്പോഴത്തെ മൂല്യം 2.46 ട്രില്ല്യന്‍ ഡോളറുമാണ്. 

ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ സാധനങ്ങളുടെ ലഭ്യതക്കുറവാണ് ഇപ്പോള്‍ ആപ്പിള്‍ നേരിടുന്ന പ്രധാന പ്രതിസന്ധി. വാള്‍സ്ട്രീറ്റിന്റെ പ്രതീക്ഷകള്‍ക്കൊപ്പം ഉയരാന്‍ സാധിക്കാത്തതാണ് ആപ്പിളിന്റെ നഷ്ടത്തിന് കാരണമായത്. പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ 600 കോടി കുറഞ്ഞതിനെ തുടര്‍ന്നാണ് ആപ്പിള്‍ പിന്നോട്ട് പോയത്.   

എന്നാല്‍ ഈ അവസ്ഥ ഇന്ത്യന്‍ വംശജനായ സത്യ നദെല നയിക്കുന്ന മൈക്രോസോഫ്റ്റിന് പ്രയോജനകരമായി. മുന്‍വര്‍ഷത്തേക്കാള്‍ 22 ശതമാനം അധികവരുമാനം ആണ് മൈക്രോസോഫ്റ്റ് സ്വന്തമാക്കിയത്. ക്ലൗഡ് കംപ്യൂട്ടിങും ഓഫിസ് പ്രോഡക്ടിവിറ്റി സബ്‌സ്‌ക്രിപ്ഷനുകളുമാണ് മൈക്രോസോഫ്റ്റിന്റെ ഇപ്പോഴത്തെ പ്രധാന വരുമാന മാര്‍ഗങ്ങള്‍. ഇവയ്ക്ക് ഐഫോണും മറ്റു ഉപകരണങ്ങള്‍ പോലെയും പബ്ലിസിറ്റി കുറവാണെങ്കിലും ലോകത്തെ തന്നെ ഏറ്റവും വലിയ 500 കമ്പനികളില്‍ 78 ശതമാനവും മൈക്രോസോഫ്ട് ക്ലൗഡാണ് ഉപയോഗിക്കുന്നത്. ഈ ബിസിനസുകള്‍ വളരെയധികം ലാഭം നേടാന്‍ കമ്പനിയെ സഹായിക്കുന്നുണ്ട്. ഇതുതന്നെയാണ് നിക്ഷേപകരെ മൈക്രോസോഫ്റ്റിലേക്ക് ആകര്‍ഷിക്കുന്നതും.

എങ്കിലും ആപ്പിളിന്റെ പ്രൗഢി കുറയുന്നില്ല എന്നതും വസ്തുതയാണ്. ഇപ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനായാല്‍ ആപ്പിള്‍ വീണ്ടും ഒന്നാം സ്ഥാനത്തെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights: microsoft became the world's most valubale company