എല്ലാ സീറ്റുകളിലും പ്രേക്ഷകരെ അനുവദിക്കണം എന്ന തിയേറ്റര്‍ ഉടമകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല.
സംസ്ഥാനത്തെ സിനിമാ തീയറ്ററുകള്‍ക്ക് ഇളവ് നല്‍കേണ്ടതില്ലെന്നാണ് തീരുമാനം. സ്‌കൂള്‍ തുറന്നതിന് ശേഷമുള്ള സാഹചര്യം വിലയിരുത്താന്‍ ചേര്‍ന്ന പ്രത്യേക അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം.
പകുതി സീറ്റുകളില്‍ പ്രവേശനം എന്നത് തുടരും. അതേസമയം, രണ്ടാം ഡോസ് വാക്‌സിനേഷന്‍ വേഗത്തിലാക്കാനും അവലോകന യോഗത്തില്‍ തീരുമാനമായി.
കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ഒക്ടോബര്‍ 25നാണ് സംസ്ഥാനത്ത് തീയറ്ററുകള്‍ തുറന്നത്. ജോജു ജോര്‍ജ് ചിത്രം 'സ്റ്റാര്‍' ആയിരുന്നു ചിത്രം. നവംബര്‍ 12ന് കുറുപ്പ് തീയറ്ററുകളിലെത്തി. മരക്കാര്‍,
അജഗജാന്തരം, കുഞ്ഞെല്‍ദോ, എല്ലാം ശരിയാകും, ഭീമന്റെ വഴി തുടങ്ങിയ ചിത്രങ്ങളും വരും ദിവസങ്ങളില്‍ തിയേറ്ററിലെത്തും.
Content Highlights: kerala cinema thetres restriction continues