ബി.സിയിലെ ലോവര്‍ മെയിന്‍ലാന്റ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഗ്യാസ് റേഷനിംഗ് പ്രാബല്യത്തില്‍

By: 600007 On: Nov 20, 2021, 10:04 AMഹൈവേ അറ്റക്കുറ്റിപ്പണികള്‍ നടക്കുന്നതിനാല്‍ ബി.സിയുടെ ലോവര്‍ മെയിന്‍ലാന്റിലും മറ്റു പ്രദേശങ്ങളിലും ഗ്യാസ് റേഷനിംഗ് പ്രാബല്യത്തില്‍ വന്നു. പെട്രോള്‍ വിതരണം നിയന്ത്രിച്ചും, മഴയും ശക്തമായ കാറ്റും ബാധിച്ച ഹൈവേകളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയും ബി.സി ഗവണ്‍മെന്റ് പുതിയ ഉത്തരവുകള്‍ പുറപ്പെടുവിച്ചു. ഇതോടെ ലോവര്‍ മെയിന്‍ലാന്‍ഡ്, വാന്‍കൂവര്‍ ദ്വീപ്, ഗള്‍ഫ് ദ്വീപുകള്‍, സീ ടു സ്‌കൈ കോറിഡോര്‍, സണ്‍ഷൈന്‍ കോസ്റ്റ് എന്നിവയുള്‍പ്പെടെ പ്രവിശ്യയുടെ തെക്കുപടിഞ്ഞാറന്‍ ഭാഗത്തെ പൊതുജനങ്ങള്‍ക്ക് ഇന്ധനം വാങ്ങുന്നതിനുള്ള അളവില്‍ നിയന്ത്രണം വരും.

പെട്രോള്‍ ക്ഷാമം നേരിടുമെങ്കിലും അത് താല്‍ക്കാലികം മാത്രമായിരിക്കുമെന്നും, ക്ഷാമം പരിഹരിക്കാന്‍ വേണ്ട നടപടികളെടുക്കുന്നുണ്ടെന്നും പബ്ലിക് സേഫ്റ്റി മിനിസ്റ്റര്‍ മൈക് ഫാന്‍വേര്‍ത്ത് പറഞ്ഞു. ഡ്രൈവര്‍മാര്‍ക്ക് പരമാവധി 30 ലിറ്റര്‍ വരെ പെട്രോള്‍ പമ്പുകളില്‍ നിന്ന് വാങ്ങാന്‍ കഴിയുമെന്ന് ഫാന്‍വര്‍ത്ത് പറഞ്ഞു.

Click here to follow us on Facebook