കാനഡയില്‍ പൂര്‍ണമായും വാക്‌സിനെടുത്ത പൗരന്മാർക്കും പെര്‍മനന്റ് റെസിഡന്റ്‌സിനും ചെറുയാത്രകള്‍ക്ക് ശേഷം രാജ്യത്ത് തിരിച്ചെത്തുന്നവര്‍ക്ക് പിസിആര്‍ ടെസ്റ്റ് പോലുള്ള നെഗറ്റീവ് മോളിക്യുലാര്‍ ടെസ്റ്റ് നടത്തേണ്ടതില്ല സർക്കാർ ന്യൂസ് റിലീസിൽ അറിയിച്ചു. നവംബര്‍ 30 മുതലാണ് ഇത് പ്രാബല്യത്തില്‍വരിക.
72 മണിക്കൂറിനുള്ളില്‍ യാത്ര കഴിഞ്ഞ് രാജ്യത്ത് മടങ്ങിയെത്തുന്നവര്‍ക്കാണ് പിസിആര്‍ ടെസ്റ്റ് നെഗറ്റീവ് റിപ്പോര്‍ട്ട് ആവശ്യമില്ലാത്തത്. അതേസമയം 72 മണിക്കൂറില്‍ കൂടുതല്‍ സമയം വിദേശത്ത് ചെലവിട്ട് തിരിച്ചെത്തുന്നവര്‍ കോവിഡ് പിസിആർ മോളിക്യുലാര്‍ ടെസ്റ്റ് റിസൾട്ട് കാണിക്കേണ്ടതാണ്.
ഇതിന് പുറമെ സിനോഫാം, സിനോവാക്, കോവാക്‌സിന്‍ കോവിഡ് വാക്‌സിനുകള്‍ സ്വീകരിച്ചവരെ ഈ മാസം അവസാനത്തോടെ യാത്ര ആവശ്യങ്ങള്‍ക്കായി പൂര്‍ണമായും വാക്‌സിനെടുത്തവരായി കണക്കാക്കുമെന്നും ഫെഡറല്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ചു.
C