ബി.സിയിലെ ഹൈവേ 3 തുറന്നു; അത്യാവശ്യ യാത്രകള്‍ക്ക് മാത്രം അനുമതി

By: 600007 On: Nov 20, 2021, 9:49 AM


ബി.സിയിലെ ഹൈവേ 3 തുറന്നു. എന്നാല്‍ അത്യാവശ്യ യാത്രകള്‍ക്ക് മാത്രമായിരിക്കും അനുമതി നല്‍കുക. വെള്ളപ്പൊക്കത്തെയും മണ്ണിടിച്ചിലിനെയും തുടര്‍ന്നാണ് ഇക്കഴിഞ്ഞ ആഴ്ച തുടക്കത്തില്‍ ഹൈവേ 3 അടച്ചത്.

ക്രോനെസ്റ്റ് ഹൈവെയിലെ അറ്റക്കുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയതിനൊപ്പം ഹൈവെ 7ലെയും പണികള്‍ പൂര്‍ത്തീകരിക്കാനായതോടെയാണ് വ്യാഴാഴ്ച തുറക്കാന്‍ തീരുമാനമായത്. അതേസമയം ഇരു ഹൈവേകളിലൂടെയുമുള്ള യാത്രകള്‍ക്ക് നിയന്ത്രണമുണ്ട്. നിലവിലെ യാത്ര നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതിനായി ഹൈവേയില്‍ ചെക്ക്‌പോസ്റ്റുകള്‍ പ്രവര്‍ത്തിക്കും. പാസുകള്‍ ഉപയോഗിക്കാന്‍ അനുമതിയുള്ള ഡ്രൈവര്‍മാരോട് രണ്ട് ഹൈവേകളിലും ഒറ്റവരി ട്രാഫിക്ക് പ്രതീക്ഷിക്കാമെന്ന് അറിയിച്ചിട്ടുണ്ട്.  

ചരക്ക് ഗതാഗതം, ഭക്ഷണം, വെള്ളം, ഇന്ധനം, മരുന്ന് എന്നിവയുള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ കൊണ്ടുപോകുന്നത്, 
കന്നുകാലികള്‍, കാര്‍ഷിക ഉത്പന്നങ്ങള്‍, സമുദ്രോത്പന്നങ്ങള്‍ എന്നിവ കൊണ്ടുപോകല്‍, മെഡിക്കല്‍ കാരണങ്ങളാലുള്ള യാത്ര, അവശ്യ ഉദ്യോഗസ്ഥരുടെ യാത്ര, വീട്ടിലേക്ക് മടങ്ങുന്നവര്‍ എന്നിവയാണ് അത്യാവശ്യ യാത്രകളായി കണക്കാക്കപ്പെടുന്നത്.
 

Click here to follow us on Facebook