ആല്‍ബര്‍ട്ടയില്‍ അടുത്താഴ്ച കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ബുക്കിംഗ് ആരംഭിക്കുന്നു

By: 600007 On: Nov 20, 2021, 9:42 AM



ആല്‍ബര്‍ട്ടയില്‍ കുട്ടികള്‍ക്ക് വാക്‌സിനെടുക്കാനുള്ള അവസരം അടുത്താഴ്ചയോടെ ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിനായുള്ള ബുക്കിംഗ് സൗകര്യം ബുധനാഴ്ചയോ വ്യാഴാഴ്ചയോ ഓണ്‍ലൈനില്‍ ഏര്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 5 മുതല്‍ 11 വയസ് വരെയുള്ള കുട്ടികള്‍ക്ക്  ഫൈസര്‍-ബയോഎന്‍ടെക്കിന്റെ രണ്ട് ഡോസ് വാക്‌സിന് ഹെല്‍ത്ത് കാനഡ അംഗീകാരം നല്‍കിയിരുന്നു. വാക്സിന്‍ സുരക്ഷയെയും ഫലപ്രാപ്തിയെയും കുറിച്ചുള്ള വിവരങ്ങളും, രജിസ്‌ട്രേഷന്‍ സംബന്ധമായ വിവരങ്ങളും  Alberta.ca/vaccine എന്ന ലിങ്കിൽ ലഭ്യമാണ്.

Click here to follow us on Facebook