കേരള സര്‍വകലാശാല തിങ്കളാഴ്ച തുടങ്ങാനിരുന്ന പരീക്ഷകള്‍ ഡിസംബര്‍ 6 ലേക്ക് മാറ്റി

By: 600007 On: Nov 20, 2021, 7:50 AM

നവംബര്‍ 22 തിങ്കളാഴ്ച തുടങ്ങേണ്ട കേരള സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ പിജി പരീക്ഷകള്‍ മാറ്റിവെച്ചു. രണ്ടാം സെമസ്റ്റര്‍ എംഎ, എംഎസ്‌സി, എംകോം, എംഎസ്ഡബ്ല്യു, എംഎംസിജെ പരീക്ഷകളാണ് മാറ്റിവച്ചത്. പരീക്ഷകള്‍ ഡിസംബര്‍ ആറു മുതല്‍ പുനഃക്രമീകരിച്ചു. പുതുക്കിയ ടൈംടേബിള്‍ സര്‍വകലാശാലയുടെ വെബ്‌സൈറ്റില്‍ ലഭിക്കും.

22ാം തീയതി യുജിസി നെറ്റ് പരീക്ഷ ആരംഭിക്കുന്നതിനാല്‍ പരീക്ഷ മാറ്റിവയ്ക്കണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നു. യൂണിവേഴ്‌സിറ്റി യൂണിയന്‍ ഉള്‍പ്പെടെ അധികൃതര്‍ക്കു നല്‍കിയ പരാതിയെ തുടര്‍ന്നാണ് സര്‍വകലാശാലയുടെ നടപടി.

15ാം തീയതി മുതല്‍ നടത്താന്‍ തീരുമാനിച്ചിരുന്ന രണ്ടാം സെമസ്റ്റര്‍ പരീക്ഷകളാണ് 22, 24, 26 തീയതികളിലേക്ക് ഷെഡ്യൂള്‍ ചെയ്തത്. ഇതാണ് ഇപ്പോള്‍ വീണ്ടും പുനഃക്രമീകരിച്ചത്.

Content Highlights: kerala university exams scheduled to start on monday postponed