2021 ഒക്ടോബർ വരെ കാനഡയിൽ ഏകദേശം 1.8 ദശലക്ഷം ഇമിഗ്രേഷൻ അപേക്ഷകളുടെ ബാക്ക്‌ലോഗ് ഉണ്ടെന്ന് റിപ്പോർട്ടുകൾ. 548,000 പിആർ അപേക്ഷകൾ, 776,000 ടെമ്പററി റെസിഡൻസ് അപേക്ഷകൾ (പഠന പെർമിറ്റുകൾ, വർക്ക് പെർമിറ്റുകൾ, താൽക്കാലിക റസിഡന്റ് വിസകൾ, എന്നിവയ്ക്കുള്ള അപേക്ഷകൾ), 468,000 കനേഡിയൻ പൗരത്വ അപേക്ഷകൾ എന്നിങ്ങനെ ആണ് ഏകദേശ ബാക്ക് ലോഗ് ആയിട്ടുള്ള അപേക്ഷകൾ എന്നാണ് ഐആർസിസിയെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിലുള്ള അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങൾ, അതിർത്തി നിയന്ത്രണങ്ങൾ, വിദേശത്തുള്ള പരിമിതമായ പ്രവർത്തന ശേഷി, കോവിഡ് കാരണം ഡോക്യുമെന്റേഷൻ നേടാനുള്ള അപേക്ഷകരുടെ ഭാഗത്തു നിന്നുള്ള താമസം എന്നിവയൊക്കെയാണ് പ്രോസസ്സിങ്ങിന് താമസം നേരിടാനുള്ള കാരണങ്ങളായി വിലയിരുത്തപ്പെടുന്നത് .