ഒന്റാരിയോയില്‍ പേപ്പര്‍ റിന്യൂവല്‍ നോട്ടീസുകള്‍ നിര്‍ത്തലാക്കുന്നു; ഇനി ഡിജിറ്റല്‍ റിമൈന്ററുകള്‍

By: 600007 On: Nov 19, 2021, 8:27 PMഡ്രൈവിംഗ് ലൈസന്‍സുകള്‍, ലൈസന്‍സ് പ്ലേറ്റ് സ്റ്റിക്കറുകള്‍, ഹെല്‍ത്ത് കാര്‍ഡുകള്‍ എന്നിവയുടെ പേപ്പര്‍ റിന്യൂവല്‍ നോട്ടീസുകള്‍ ഒന്റാരിയോ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കും. 2022 മാര്‍ച്ച് 1നോ അതിന് ശേഷമോ കാലഹരണപ്പെടാന്‍ പോകുന്ന മേല്‍പ്പറഞ്ഞ രേഖകളുള്ള താമസക്കാര്‍ക്ക് ഇനി  പേപ്പര്‍ റിന്യൂവല്‍ അറിയിപ്പുകള്‍ നല്‍കില്ലെന്നും പകരം ഡിജിറ്റല്‍ റിമൈന്ററുകള്‍ ലഭിക്കുമെന്നും ഗവണ്‍മെന്റ്, കണ്‍സ്യൂമര്‍ സേവന മിനിസ്ട്രി അറിയിച്ചു.

ഇതുവഴി 29 മില്യണ്‍ ഡോളര്‍ വരെ ലാഭമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തപാല്‍, മെയിലിംഗ് കോസ്റ്റുകള്‍ക്ക് അഞ്ച് വര്‍ഷത്തില്‍ വരുന്ന ചെലവുകളാണ് കുറഞ്ഞുകിട്ടുക. ഈ ലാഭം വിദ്യാഭ്യാസത്തിനായി ചെലവഴിക്കുമെന്ന് ഗവണ്‍മെന്റ് അറിയിച്ചു.